കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസിലെ ജെയ്‌മോൻ കരീമഠം തിരഞ്ഞെടുക്കപ്പെട്ടു. ജയ്‌മോന് ഒൻപത് വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ കെ.ആർ അജയ്യ്ക്ക് അഞ്ചു വോട്ട് മാത്രമാണ് ലഭിച്ചത്.