ചങ്ങനാശേരി: തെങ്ങണ എസ്റ്റേറ്റ് പടിയിലിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും തോട്ടയ്ക്കാടിന് പോകുകയായിരുന്ന സെന്റ് തോമസ് ബസാണ് അപകടത്തിൽപ്പെട്ടത്. തെങ്ങണ എസ്റ്റേറ്റ് പടിയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല