ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ല… കാരണം എന്തെന്നോ?…


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍കോട് എത്തി കീഴടങ്ങുമെന്ന് സൂചന ലഭിച്ചതോടെ പൊതിച്ചോറുമായി കോടതിയിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്നുമാണ് കോടതി പരിസരത്ത് ഒത്തുകൂടിയ പ്രവർത്തകർ പറഞ്ഞത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവർത്തകർ പറഞ്ഞു.

‘കേരളത്തില്‍ 77 ഓളം ആശുപത്രികളില്‍ ദിവസം 47,000 പൊതിച്ചോറ് ഡിവൈഎഫ് ഐ വിതരണം ചെയ്യുന്നത്. ആ പൊതിച്ചോറിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അനാശാസ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞത്. ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടിവരില്ല. ഡിവൈഎഫ്ഐ രാഹുലിന് പൊതിച്ചോറ് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ്’, ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു

أحدث أقدم