രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്ന് സൂചന; ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം


കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം. രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടേക്ക് എത്തിക്കുമെന്ന സൂചന നിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്നാണ് സൂചന

കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി പ്രവർത്തകർ അടക്കം എത്തിയിട്ടുണ്ട്. രാഹുൽ എത്തുകയാണെങ്കിൽ ശക്തമായ രീതിയിലുള്ള പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കോടതിയിലേക്കുള്ള ​ഗേറ്റ് പൊലീസ് അടച്ചിട്ടിരിക്കുകയാണ്. കോടതിക്ക് പുറത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുജനങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്

Previous Post Next Post