
അമ്പലപ്പുഴ: തകഴിച്ചാൽ വോട്ട് അഭ്യർത്ഥിക്കാൻ ചെന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നായ കടിച്ച
തകഴി ഗ്രാമപഞ്ചായത്ത് വേഴപ്പുറം 5 – വാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ തയ്യിൽകളം എസ്. സാബുവിനെയാണ് കന്നാർ മുക്ക് ജംഗ്ഷന് സമീപം താമസക്കാരനായ ഗോപന്റെ വളർത്തു നായ കടിച്ചത്. രണ്ട് കാലിലും കടിയേറ്റ സാബുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സയും, വാക്സിനും നൽകി വിട്ടയച്ചു. വീണ്ടും ഒമ്പതാം തീയതി ഇഞ്ചക്ഷൻ എടുക്കാനായി പോകേണമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.