
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതിയിൽ പ്രതികരണവുമായി സുഹൃത്ത് ഫെന്നി നൈനാൻ. പരാതി പച്ചക്കള്ളമാണെന്നും പിന്നിൽ ഗൂഢാലോചനയെന്നും ഫെന്നി വ്യക്തമാക്കി. പരാതി പറഞ്ഞ വ്യക്തിയെ അറിയില്ല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫെന്നി നൈനാൻ. യുവതി നൽകിയ ബലാത്സംഗ പരാതിയിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്ന് ആരോപിച്ചിരുന്നു.