ഏതെല്ലാം തരത്തിലുള്ള പാട്ടുകൾ വരാറുണ്ട്, കേസ് സർക്കാരിന്‍റെ നയമല്ല…പോറ്റിയെ കേറ്റിയെ’ ഗാനത്തിൽ മുഖ്യമന്ത്രി


        

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ ‘പോറ്റിയെ കേറ്റിയെ’ എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്റെ നയമല്ലെന്നും പരാതിയിൽ പൊലീസ് കേസ് എടുത്തത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘കേസ് കേസിന്റെ വഴിക്ക് പോകും. അതിൽ ഞങ്ങളുടെ സർക്കാരിന് കൃത്യമായ നയമുണ്ട്. ആ നയം ഇതുപോലുള്ള കാര്യങ്ങൾ കേസ്‌ കൊണ്ട് നേരിടുക എന്നതല്ല. പാട്ടെല്ലാം ഏതെല്ലാം തരത്തിലുള്ള പാട്ടുകൾ വരാറുണ്ട്. ഒരു പരാതി ചെന്നാൽ കേസ് എടുത്തിട്ടുണ്ടാകും. പക്ഷേ അതിൽ സർക്കാരിന്റെ നയമല്ലേ പിന്നീട് നടപ്പാകുന്നത്’ എന്നും മുഖ്യമന്ത്രി ചോദിച്ചു.
أحدث أقدم