മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാൽ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. തീരുമാനം സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്.