കോളേജിലെ പാർക്കിങ്ങിന് സമീപം തർക്കം.. സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ വിദ്യാർത്ഥിയ്ക്ക് പരിക്ക്.. കണ്ണിന് താഴെയുള്ള എല്ലിന്..


കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥി മർദ്ദിച്ചതായി പരാതി. രണ്ടാം വർഷ ബി.കോം ഫിനാൻസ് വിദ്യാർത്ഥി മുഹമ്മദ് ഷാക്കിറിനെ മർദ്ദിച്ചെന്നാണ് പരാതി ഉയർന്നത്. വലത് കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടലേറ്റ വിദ്യാർത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായി കുടുംബം പറഞ്ഞു.

രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ കോളേജിലെ പാർക്കിങ്ങിന് സമീപം തർക്കം നടന്നിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പുസ്തകം വെക്കാൻ അവിടെ എത്തിയ മുഹമ്മദ് ഷാക്കിറിനെ ഒരു സീനിയർ വിദ്യാർത്ഥി ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചെന്നാണ് മുഹമ്മദ് ഷാക്കിർ പറയുന്നത്.

പേരാമ്പ്ര പൊലീസിൽ പരാതി നൽകിയെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തിനു പിന്നാലെ, കോളേജ് സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് കോളേജ് അധികൃതർ നാല് വിദ്യാർത്ഥികളെ സസ്പെൻറ് ചെയ്തു

أحدث أقدم