ആര്യയ്‌ക്കെതിരെ കൂടുതൽ ‘ഒളിയമ്പു’കൾ…ചെറുപ്പക്കാർ വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്ന് വി കെ പ്രശാന്ത്…





തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ ഒളിയമ്പുമായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും രംഗത്ത്. ചെറുപ്പക്കാർക്ക് അവസരം കിട്ടുമ്പോൾ കൂടുതൽ ചെറുപ്പക്കാർ ഉയർന്ന് വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്നാണ് പ്രശാന്ത് പറഞ്ഞത്.

തോൽവിയുടെ കാരണം കോർപ്പറേഷൻ്റെയും മേയറുടെയും തലയിൽ കെട്ടിവെയ്ക്കാൻ കഴിയില്ലെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.മേയർ അല്ല പരാജയകാരണമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും കുറച്ചുകൂടി ചലനാത്മകമായി കൊണ്ടുപോകാൻ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് ചർച്ചകളിൽ നിന്ന് മനസ്സിലാക്കുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു.
أحدث أقدم