​ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല; പോലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ


താൻ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാൾ. അന്വേഷണ സംഘം പറഞ്ഞ വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ല. തന്റെ സുഹൃത്തിന്റെ പേരിലുള്ള നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും അത് ആരോ ദുരുപയോഗം ചെയ്തു എന്നും എം എസ് മണി പറഞ്ഞു. ശബരിമല സ്വർണകേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും പോലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്നുപറഞ്ഞെന്നും എം എസ് മണി കൂട്ടിച്ചേർത്തു.

ബാലമുരുഗൻ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു. അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകി. അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി. അവർക്ക് ആളുമാറി വന്നതാണെന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും എം എസ് മണി കൂട്ടിച്ചേർത്തു.

أحدث أقدم