
പട്ടാമ്പി നഗരസഭയിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്. മോതിരം ചിഹ്നത്തിൽ മത്സരിച്ച ഡിവിഷൻ 12 ലെ അബ്ദുൽ കരീമിനാണ് പൂജ്യം വോട്ട് ലഭിച്ചത്. വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സാജിദ് കെ പിക്ക് എൽ ഡി എഫ് വോട്ട് നൽകിയെന്നാണ് ആക്ഷേപം.
യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ടി പി ഉസ്മാൻ ആണ് ഇവിടെ ജയിച്ചത്. വോട്ടേടുപ്പ് ദിനത്തിൽ ലീഗ് – വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ തവണ എൽ ഡി എഫ് ജയിച്ച പട്ടാമ്പി നഗരസഭ ഭരണം ഇക്കുറി യു ഡി എഫ് തിരിച്ചുപിടിച്ചു.