കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കയറിൽ തൂങ്ങിക്കിടന്ന അഞ്ചുവയസ്സുകാരന്..


കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു. കയറിൽ തൂങ്ങിക്കിടന്ന് അഞ്ചുവയസ്സുകാരന് അത്ഭുത രക്ഷ. കോട്ടയം പൂവത്തുംമൂടാണ് സംഭവം. പൂവത്തുംമൂട് വെട്ടിമറ്റത്തിൽ വീട്ടിൽ ദേവദത്താണ് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽവീണത്. എന്നാൽ, അഞ്ചുവയസ്സുകാരൻ കിണറ്റിലെ കയറിൽ പിടിച്ചുകിടന്നു. തുടർന്ന് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കൈവരിയില്ലാത്തെ കിണറിന്റെ സമീപത്ത് കളിക്കുന്നതിനിടെ കാൽവഴുതിയാണ് കുട്ടി കിണറ്റിൽവീണത്.

أحدث أقدم