എന്നെ സ്ഥാനാർത്ഥിയാക്കി എല്ലാവരും മുങ്ങി, പോസ്റ്ററും പിടിച്ച് ബിജെപി സ്ഥാനാർത്ഥി.. ഒടുവിൽ സംഭവിച്ചത്..


സ്ഥാനാർത്ഥിയാക്കി എല്ലാവരും മുങ്ങിയതിൽ പ്രതിഷേധിച്ച് ബിജെപി സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകർക്ക് എതിരെ പോസ്റ്ററുമായിട്ടായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതിഷേധം. പാലക്കാട് തൃത്താല പഞ്ചായത്തിലെ 14-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനാണ് പോസ്റ്ററുമായി നിന്നത്. എന്നാൽ, തൻറെ ബൂത്തിലിരിക്കാൻ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആൾ ഉണ്ടായിരുന്നെന്ന് മനസിലായതെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു.

أحدث أقدم