ഇതിനിടെ ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. പോറ്റിയെ അറിയില്ലെന്നും, കള്ളക്കടത്ത് ബന്ധമില്ലെന്നുമായിരുന്നു പൊലീസിനോടുള്ള മണിയുടെ പ്രതികരണം.
എന്നാൽ, എസ്ഐടി പിടിമുറുക്കിയതിന് പിന്നാലെ ഇന്ന് ഹാജരാകാമെന്ന് മണി ഉറപ്പ് നൽകി. മണിക്ക് സിം കാർഡ് എടുത്ത് കൊടുത്തവരും ഇന്ന് ഹാജരാകും. ശബരിമല ഉൾപ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള ഉരുപ്പടികൾ മണി ഉൾപ്പെടുന്ന സംഘം കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്.