ഫിറ്റാവയവരെ പറ്റിച്ച് ജീവിക്കുന്ന ബാർ മുതലാളിമാർ ! .. മദ്യപിച്ച് ബോധമില്ലാത്തവരോട് ഇങ്ങനെ ചെയ്യാമോ ??ബാറിലെ പെഗ്ഗിന്റെ അളവ് പാത്രത്തിൽ ക്രമക്കേട് കണ്ടെത്തി




കണ്ണൂർ: പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിൽ മദ്യത്തിന്റെ അളവിൽ വലിയ തരത്തിലുള്ള ക്രമക്കേട്. ബാറിലെ പെഗ്ഗിന്റെ അളവ് പാത്രത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. പലപ്പോഴായി 60 മില്ലി മദ്യം ചോദിക്കുന്നവർക്ക് ആ അളവു പാത്രത്തിന് പകരം 48 മില്ലിയുടെ അളവ് പാത്രം ആണ് ഇവിടെ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തി.

കൂടാതെ 30 മില്ലിക്ക് പകരം 24 മില്ലിയുടെ അളവ് പാത്രവും ആണ് ഉപയോഗിച്ചുവരുന്നത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ബാറിന് 25000 രൂപ പിഴയാണ് ചുമത്തിയത്. മദ്യപിച്ച് ഫിറ്റായവരോട് ആണ് ബാറിലെ ജീവനക്കാർ
ഈ അനീതി നടത്തുന്നത്.

ആദ്യത്തെ രണ്ട് പെ​​​ഗ്​ഗുകൾ നൽകുന്നത് കൃത്യമായ അളവിൽ ആയിരിക്കും. ശേഷം മദ്യപിച്ച ആൾ അല്പം ഫിറ്റായി എന്ന് മനസ്സിലായാൽ പിന്നെ പാത്രം മാറ്റി 60 മില്ലിയുടെ പാത്രത്തിന് പകരം 48 മില്ലിയുടെ മറ്റൊരു അളവു പത്രത്തിലാണ് പിന്നീട് മദ്യം അളന്ന് ഒഴിച്ചു കൊടുക്കുന്നത്.

കൂടാതെ 30 മില്ലി മദ്യം ചോദിച്ചാൽ പിന്നീട് 24 മില്ലി മദ്യം മാത്രമേ ലഭിക്കുകയുള്ളൂ. രണ്ടു പെഗ്ഗിന് ശേഷം വീണ്ടും വാങ്ങുന്നവരെയാണ് ബാറുകാർ ഇത്തരത്തിൽ പറ്റിക്കുന്നത്.ഇരിട്ടിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും നല്‍കുന്ന മദ്യത്തിന്റെ ബ്രാൻഡിലും വ്യത്യാസം കണ്ടെത്തി. ഇവ മറ്റു സ്ഥലങ്ങളിലേക്ക് അനുവദിച്ച മദ്യമാണെന്നാണ് കണ്ടെത്തല്‍.


أحدث أقدم