കൊച്ചി :മലയാറ്റൂരില്‍ നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനി ചിത്രപ്രിയ (19) ആണ് മരിച്ചത്.
സെബിയൂര്‍ റോഡിലെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച മുതല്‍ പെൺകുട്ടിയെ കാണാനില്ലായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്, മരണകാരണം വ്യക്തമല്ല.