‘

15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു. ബൊക്കെ നൽകിയാണ് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചു. സിപിഎം പ്രവർത്തകർ രാഹുലിനെ കൂവി വിളിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എംഎൽഎ ഓഫീസിലേക്കാണ് രാഹുലെത്തിയത്. വിശദമായ പ്രതികരണത്തിന് തയ്യാറായില്ല. എംഎൽഎ ബോർഡ് വെച്ച വാഹനത്തിലാണ് രാഹുൽ എത്തിയത്. എംഎൽഎ ഓഫീസിലാണ് ഇപ്പോഴുള്ളത്. അടുത്ത മൂന്ന് ദിവസം ഇവിടെയുണ്ടാകുമെന്നാണ് രാഹുൽ അറിയിച്ചു.