10 വർഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു, ജനമനസ് ഇപ്പോൾ യു ഡി എഫിന് ഒപ്പമാണ്’; രമ്യ ഹരിദാസ്





10 വർഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു, ജനമനസ് ഇപ്പോൾ യു ഡി എഫിന് ഒപ്പമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ്. 10 വർഷത്തെ ഭരണം നഷ്ടപ്പെടുമെന്ന ചിന്ത ഇടതുപക്ഷത്തെ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ടെന്നും അതിന്റെ ബാക്കി ആയിരുന്നു മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവും അതിനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി എത്തിയതും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

മുതിർന്ന നേതാവ് സഖാവ്. എ കെ . ബാലന്റെ സംസാരം.നാട്ടിൽ കലാപം ഉണ്ടാവും എന്ന് ഭയപ്പെടുത്തി പൊതു ജനത്തെ കീഴ്‌പെടുത്തുക ലോകത്ത് സ്റ്റാലിൻ അടക്കമുള്ള കമ്മ്യൂണിസ്റ്റ്‌ ഏകാധിപതികൾ കാണിക്കുന്ന അതെ തന്ത്രം. പക്ഷെ സ്വപ്‌നം കണ്ട സ്ഥലം മാറിപ്പോയി. ഇത് കേരളമാണ്, മറക്കേണ്ടെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. നിയമസഭയിൽ കണ്ടതും , ഭരണം നഷ്ടപ്പെടുമെന്ന ഭയത്തിന്റെ ബാക്കിയാണ്. സോണിയ ഗാന്ധിയുടെ പേരിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എത്ര ബാലിശമാണ്. ജനം ഇത് കാണുന്നുണ്ട്. പ്രഹസന പ്രതിഷേധം നടത്തി ഭരണപക്ഷത്തെ മുഖ്യമന്ത്രിവരെ പ്രതി ചേർക്കപ്പെട്ട പോറ്റിയുടെ കൂടെയുള്ള ചിത്രങ്ങളുണ്ട്. സ്വർണ കേസിൽ പ്രതി ചേർക്കപ്പെട്ട പത്മകുമാർ, മുരാരി ബാബു,എൻ വാസു ഉൾപെടെയുള്ളവരുമായി ഫോട്ടോ മാത്രമല്ല,അടുത്ത ബന്ധമുള്ള സിപിഐഎം ന്റെ മുഴുവൻ നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകൾ റെയ്‌ഡ്‌ നടത്തണ്ടേ?

ജന രോഷം കണ്ടു വിറളി പൂണ്ടിട്ട് കാര്യമില്ല.ജനം ഇടതുപക്ഷത്തെ പ്രത്യേകിച്ചു സിപിഐഎം നെ അത്രമാത്രം വെറുത്തു കഴിഞ്ഞു.കഴിഞ്ഞ 10 വർഷമായി ഈ നാട്ടിൽ നിങ്ങൾ കാണിച്ചു കൂട്ടിയ കൊള്ളരുതായ്മകളും , ധിക്കാരവും, അഴിമതിയും സ്വന്തം പാർട്ടിക്കാരാണെങ്കിൽ നിയമവ്യവസ്ഥയെ പോലും വിലകൽപ്പിക്കാതെ നിങ്ങൾ നടത്തുന്ന ന്യായീകരണം.എല്ലാം ജനങ്ങളെ നിങ്ങളിൽ നിന്നും അകറ്റി കഴിഞ്ഞു.
Previous Post Next Post