1926 ൽ നടപ്പിലാക്കിയ ടേഡ് യൂണിയൻ ആക്‌റ്റ് അടക്കം രാജ്യത്തെ പ്രധാന 29 തൊഴിൽ നിയമങ്ങളാണ് കേന്ദ്രസർക്കാർ ലേബർകോഡിൻ്റെ പേരിൽ റദ്ദുചെയ്തത്.തൊഴിലാളി ക്ഷേമ പദ്ധതികളെല്ലാം ഇല്ലാതാക്കി കോർപ്പറേറ്റുകളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് ലേബർ കോഡുകൾലേബർ കോഡുകൾ നടപ്പിലാക്കിയാൽ ജോലിസമയം എട്ടുമണിക്കൂർ നിയമം ഇല്ലാതാകുകയും മിനിമം കൂലിയും സ്ഥിരം തൊഴിലും ഇല്ലാതാവുകയുംചെയ്യും. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ കേരളത്തിൽ നടപ്പിലാക്കില്ല എന്ന സംസ്ഥാന സർക്കാർ നിലപാട് സ്വാഗതാർഹമാണ്.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടർന്നുപോകണമെങ്കിൽ നാൽപതു ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര തീരുമാനം പദ്ധതിതന്നെ ഇല്ലാതാക്കുന്നതിനുള്ള ഗൂഡതന്ത്രമാണെന്ന് വി.ബി ബിനു പറഞ്ഞു.
സിമൻ്റ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളായ എൻ കെ രാധാകൃഷ്ണൻ
സി എം അനി പി എസ്സ് ബിജുമോൻ സിനി ജോർജ് ജിൻസിമോൾ ടിവി എന്നിവർ പങ്കെടുത്തു.