
വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം. ഫോൺ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ 16കാരൻ്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തും , തലയിലും വടി കൊണ്ട് അടിക്കുന്നതും, കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.