
മലപ്പുറം കരുളായിയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടൻ വി കെ അസീബയെ ഇന്നലെ ഉച്ചയ്ക്ക് മുതലാണ് കാണാതായത്. പെണ്‍കുട്ടിക്കായി പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്. വെള്ള ഷർട്ടും കറുത്ത ജീൻസ് പാന്റുമായിരുന്നു വേഷമെന്നും പെണ്‍കുട്ടിക്ക് 151 സെ.മീ. ഉയരമുണ്ടെന്നും പോലീസ് അറിയിച്ചു.