വാഹനാപകടം…ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു….30 പേർക്ക്…




തിരുവല്ല മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അപകടത്തെത്തുടർന്ന് ട്രക്കിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അതീവ ദുഷ്കരമായ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അമിതവേഗതയിലായിരുന്നോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
أحدث أقدم