കോട്ടയം:നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി അതിഥി തൊഴിലാളിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേർ കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായി. വേളൂർ സ്വദേശി രഞ്ജിത്ത് തമ്പി(32), അയ്മനം സ്വദേശി ജയരാജ് ,ആസാം സ്വദേശിയായ ആമിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.ഇന്നലെ രാവിലെ 11.15 മണിയോട് വേളൂർ കളപ്പുരയ്ക്കൽ ഭാഗത്ത് നിന്നും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹരികൃഷ്ണനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ രഞ്ജിത്ത് തമ്പിക്കെതിരെ കുമരകം, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.രണ്ടാം പ്രതി ജയരാജിനെതിരെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.