പാമ്പാടി : പാമ്പാടി ഇല്ലിവളവിലെ കൊലപാതകവും ആത്മഹത്യയും കൂടുതൽ വിവരങ്ങൾ പുറത്ത് ഇന്ന് ഉച്ചക്ക് 11 :40 ഓടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും ഉണ്ടായത് ഇല്ലിവളവ് വെള്ളാപ്പള്ളിക്കുന്നിൽ മാടമന വീട്ടിൽ സുധി എന്ന് വിളിക്കുന്ന സുധാകരൻ ( 64 ) ഭാര്യയായ ബിന്ദു ( 58 )വിനെ കൊലപ്പെടുത്തിയ ശേഷം ആത്മത്യ ചെയ്യുകയാരിരുന്നു
സുധാകരൻ ,ബിന്ദു ദമ്പതികൾക്ക് മൂന്ന് മക്കൾ ആണ് ഉള്ളത് സുധീപ് ,സുമിത്ത്, സുബിത എന്നിവരാണ് മക്കൾ ഇതിൽ സുബിത വിദേശത്താണ്
മക്കളിൽ ഒരാൾ ഓട്ടോറിക്ഷാ തൊഴിലാളിയാണ് രാവിലെ സുധാകരനും ബിന്ദുവും തമ്മിൽ വീട്ടിൽ ചെറിയ വഴക്ക് ഉണ്ടായതായി സൂചന ഉണ്ട് വഴക്കിനെ തുടർന്നാകാം വഴക്ക് കൊലപാതകത്തിലും ആത്മഹത്യയിലും എത്തിയത് എന്നാണ് പ്രാധമിക നിഗമനം
ഓട്ടോറിക്ഷാ തൊഴിലാളിയായ മകൻ 11:40 ഓടെ വീട്ടിൽ എത്തിയപ്പോൾ അമ്മയായ ബിന്ദു രക്തത്തിൽ കുളിച്ച് കിടക്കുന്ന കാഴ്ച്ച കണ്ടു സമീപത്ത് സുധാകരൻ തൂങ്ങിയ നിലയിലും ബിന്ദുവിന് നേരിയ ജീവൻ ഉണ്ടെന്ന് മനസ്സിലാക്കിയ മകൻ ഉടൻ തന്നെ ബിന്ദുവിനെ മണർകാട്ട് ഉള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പക്ഷെ യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി വീട് പോലീസ് നിയന്ത്രണത്തിലാക്കി
തുടർന്ന് ജനപ്രതിനിധികളും സ്ഥലത്ത് എത്തി മൃതദേഹത്തിന് സമീപത്തു നിന്നും ഇരുമ്പ് പൈപ്പ് കണ്ടെടുത്തതായി സൂചന ഉണ്ട് ഫോറൻസിക് വിഭാഗം എത്തി വിശദ പരിശോദന നടത്തിയ ശേഷം മാത്രമേ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ