ഇടതുപക്ഷമാണ് അധികാരത്തിൽ വരിക; കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ


കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആ ഇടതുപക്ഷമാണ് അധികാരത്തിൽ വരിക. യുഡിഎഫുമായി ചർച്ച നടത്തി എന്നത് വിശ്വാസ്യത തകർക്കാനുള്ള അജണ്ടയാണ്. ഇന്ന് യുഡിഎഫിനൊപ്പം പോകുമെന്ന് പറഞ്ഞാൽ അഞ്ച് എംഎൽഎമാരും ഒപ്പം ഉണ്ടാകും, എന്നാൽ ഞങ്ങൾ അങ്ങനെ പറയില്ല. 13-ൽ കൂടുതൽ സീറ്റുകൾ ലഭിക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ നഷ്ടമായ വിശ്വാസ്യത തിരിച്ച് വരുന്നു. സാഹചര്യം മാറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കുറച്ച് പിന്നോട്ടു പോയിട്ടുണ്ട്. കേരളാ കോൺഗ്രസും , ഇടതുപക്ഷവും ആകെ കുറച്ച് പിന്നിലേക്ക് പോയി. പിന്നിലേക്ക് പോയ സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

أحدث أقدم