
ആലത്തൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ ബിജെപി പ്രവർത്തകൻ ആണ് പിടിയിലായത്. അതിക്രമത്തിന് പിന്നാലെ രക്ഷപെട്ട ഇയാളെ രണ്ട് ദിവസങ്ങൾക്കിപ്പുറമാണ് പോലീസ് പിടികൂടിയത്. പൊരുളിപ്പാടം സുരേഷ് ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്നു ഇയാളെ പളനിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ചയാണ് പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയ്ക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വയോധികയുടെ വീട്ടിൽ സുരേഷ് കയറിയത്. രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ആക്രമണം. ചെറിയ ഷെഡിൽ താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. സുരേഷും ബിജെപി പ്രവർത്തകരും ചേർന്ന് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാൻ സുരേഷിനെതിരെ കേസെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപെടുത്തുമെന്നാണ് വിവരം.