”ഉച്ചയ്ക്ക് വൈഷ്ണവി വീഡിയോ കോൾ ചെയ്തു. രാത്രി 10.30 ക്കും മാതാപിതാക്കളുമായി സന്തോഷത്തോടെ സംസാരിച്ചു. കബഡി കളിയിൽ ജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുട്ടി. ഹോസ്റ്റലിൽ എന്തോ സംഭവിച്ചിട്ടുണ്ട്. ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. എന്ത് ചെയ്താലും കുത്തുവാക്ക് പറയുമായിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമോ എന്ന് കുട്ടിക്ക് ഭയമായിരുന്നു. മരണ വിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവച്ചു. കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് വിശദീകരിക്കാൻ പോലും തയാറായില്ല. ഹോസ്റ്റലിൽ കയറാതിരിക്കാൻ ഗേറ്റ് അടച്ചിട്ട് അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി.