ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങി യുവാവ്…സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്…




ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കോഴിക്കോട് ബീച്ചില്‍വച്ച് നാലര കിലോ കഞ്ചാവുമായി വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയെ ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. ഒഡീഷയില്‍ നിന്ന് വലിയ അളവില്‍ കഞ്ചാവ് നാട്ടിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന രീതിയാണ് റാഫിയുടേത്. പ്രധാനമായും ബീച്ച് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്.

മുന്‍പ് 21ഗ്രാം ബ്രൗണ്‍ ഷുഗറുമായി എന്‍ഐടി പരിസരത്തുവച്ച് മുഹമ്മദ് റാഫി പിടിയിലായിട്ടുണ്ട്. അന്ന് കുന്നമംഗലം പൊലീസാണ് മുഹമ്മദ് റാഫിയെ പിടികൂടിയത്. 37 വയസുകാരനായ മുഹമ്മദ് റാഫി കുട്ടാപ്പു എന്ന പേരിലും അറിയപ്പെടുന്നു.
أحدث أقدم