സംസ്ഥാന കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ മണർകാട് സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടിമധുരം .


മണർകാട്  : സംസ്ഥാന കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ മണർകാട്സെ ൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടിമധുരം . കന്നട പദ്യം ചൊല്ലൽ , കാർട്ടൂൺ എന്നീ ഇനങ്ങളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കൂൾ എ ഗ്രേഡ് നേട്ടം സ്വന്തമാക്കി. കന്നട പദ്യം ചൊല്ലലിൽ നന്ദന .സി .ബിനുവാണ് എ ഗ്രേഡ് നേടിയത്. പള്ളിക്കത്തോട് ചക്കാമ്പുഴ ബിനു.ജെ യുടെയും ഷൈമോളുടെയും മകളാണ്. കാർട്ടൂണിൽ  പി.എ. ഗോവിന്ദാണ് വിജയം നേടിയത്. തിരുവഞ്ചൂർ പൂളത്തൂർ പി. ആർ. അനിൽകുമാറിൻ്റെയും ജ്യോതിയുടെയും മകനാണ്


Previous Post Next Post