
മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണ് മധ്യവയസ്‌കൻ മരിച്ചു. പൂങ്ങോട് ആലുങ്ങൽക്കുന്നിലെ മാഞ്ചേരി കുരിക്കൾ അബ്ദുൽ ഗഫൂറാണ് (53) മരിച്ചത്. ഐലാശ്ശേരിയിൽ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. മരം വെട്ടിയ ഉടനെ തടി ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം സംഭവിച്ച ഉടനെ സംഭവ സ്ഥലത്ത് വച്ച് തന്നെ അബ്ദുൽ മരണപ്പെട്ടിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബുധനാഴ്ച്ച വെള്ളയൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ഇർഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു മകൻ: ഷമീർ (ദുബൈ).