മലപ്പുറത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആന ചരിഞ്ഞു. വള്ളിക്കുന്ന് നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. എന്നാൽ ആന കുഴഞ്ഞുവീഴുകയായി രുന്നു. ഇന്നലെ രാത്രിയോടെയാണ് ഗജേന്ദ്രൻ എന്ന ആനയെ ക്ഷേത്രത്തിലെത്തിച്ചത്. രാവിലെ ഏഴു മണിയോടെ ചരിഞ്ഞു. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.
ക്ഷേത്രോത്സവത്തിൻ്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇതിനിടെയാണ് ആന ചെരിഞ്ഞ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. വനംവകുപ്പിൻ്റെ നടപടികൾക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.