ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു


പാലക്കാട് വീണ്ടും ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50)ആണ് മരിച്ചത്. ഓട്ടോറിക്ഷ അഴുക്കു ചാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പാലക്കാട് പുവത്താണി പള്ളിക്കുന്നിലാണ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിലെ 3 യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.

أحدث أقدم