തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ ശ്രീലേഖയും തമ്മിലുള്ള ഓഫീസ് വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ടാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. അനധികൃതമായി കൈവശം വച്ച ഓഫീസ് ഒഴിഞ്ഞത് നന്നായി. വട്ടിയൂർകാവിലെ വികസനമാണ് വോട്ടർമാർ വിലയിരുത്തുക. ഓഫീസ് മാറ്റം അല്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു ഘട്ടത്തിലും കോർപ്പറേഷൻ ഭരണം അട്ടിമറിക്കാനില്ലെന്ന കോൺഗ്രസ് നിലപാട് ശരിയാണെന്നും അവർ പരസ്പരം തല്ലിത്തീർത്തോളുമെന്നും ശ്രീലേഖ വിവാദത്തിൽ മുരളീധരൻ പ്രതികരിച്ചു.