കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ അഞ്ച് ഡിസ്ട്രിക്റ്റുകളിലായി പ്രവർത്തിക്കുന്ന 67 സൺഡേസ്കൂളുകളുടെയും ഭദ്രാസനതല പ്രവേശനോത്സവം കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെട്ടു. വികാരി ഫാ.അഭിലാഷ് എബ്രഹാം വലിയവീട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും ഇടവക മെത്രാപ്പോലീത്തയുമായ ഡോ.തോമസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു.
ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ ആമുഖ സന്ദേശം നൽകി. സഹവികാരി ഫാ.നൈനാൻ ഫിലിപ്പ് എട്ടുപറയിൽ, ഭദ്രാസന സെക്രട്ടറി കെ.ജെ.ജോമോൻ, ഏറ്റൂമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.അലൻ കുറിയാക്കോസ് മാത്യു, കുമരകം ഗ്രാമപഞ്ചായത്തംഗം പി.ഐ.എബ്രഹാം, ഷെവ.ഷാജി ഫിലിപ്പ്, ജോർജ് ജേക്കബ്, ട്രസ്റ്റി ജേക്കബ് പി. ജോർജ്, സെക്രട്ടറി സോബി മാത്യു, കൺവീനർ വി.എസ്.കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ഡോ.സി.ജി.എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിൽ അഭിവന്ദ്യ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സൺഡേസ്‌കൂളിലേക്ക് പുതുതായി കടന്ന് വന്ന കുഞ്ഞുങ്ങളെ സ്വീകരിച്ചു. സൺഡേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും യോഗത്തിൽ ഉണ്ടായിരുന്നു.