'ധാർമ്മികയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ല?; അയാൾ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകം'




കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകമാണെന്ന് നടനും അഭിഭാഷകനുമായ സി ഷുക്കൂർ. അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്വം യു ഡി എഫിനുണ്ട്, വിശിഷ്യാ കോൺഗ്രസ്സ് പാർട്ടിക്കുണ്ട്. പാലക്കാട്ടെ ജനങ്ങൾക്ക് മേൽ ഒരു ലൈംഗിക വൈകൃതനെ അടിച്ചേൽപിച്ച വിഡി സതീശനും ഷാഫി പറമ്പിലിനും ടീം യു ഡി എഫിനും കൈ കഴുകി മാറി നിൽക്കുവാൻ കഴില്ലെന്നും ഷുക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.

പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയിൽ ശൈലജ ടീച്ചറെ ഒന്നര ലക്ഷം വോട്ടിനു തോൽപിച്ച ഷാഫിക്കയാണ് . അയാൾ വിഡി സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും നോമിനിയാണ്. അയാളെ രാജിവെപ്പിക്കുക എന്നതു യു ഡി എഫിൻ്റെ രാഷ്ട്രീയ ധാർമ്മിക കടമയാണ്. ആ കടമ നിർവ്വഹിക്കുന്നില്ലെങ്കിൽ, ഒരു ലൈംഗിക വൈകൃതന് എം എൽ എ പദവി നൽകി ആദരിച്ചെന്ന കറ, നിങ്ങളുടെ അലക്കി തേച്ച ഖദർ കുപ്പായത്തിൽ കാലാകാലം ഒട്ടി നിൽക്കും. ഷുക്കൂർ കുറിച്ചു.    
أحدث أقدم