രാഹുലിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പൂജയും വഴിപാടും; ക്ഷേത്രത്തിൽ പൂജ, പള്ളിയിൽ മൂന്നിന്മേൽ കുർബാന




പത്തനംതിട്ട : ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിലായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം ആണ് ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും , പള്ളിയിൽ പ്രാര്‍ത്ഥനയും നടത്തിയത്. നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയും യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്.

പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും നടത്തി. രാഹുലിന്‍റെ പ്രതിസന്ധി സമയം മാറാനാണ് പൂജയും പ്രാർത്ഥനയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വിശദീകരണം. കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതാണെങ്കിലും വളര്‍ന്നു വരുന്ന ഒരു നേതാവിനെ തേജോവധം ചെയ്യുന്ന പോലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്ന് റെജോ പറഞ്ഞു. രാഷ്ട്രീയപരമായിട്ടല്ലെന്നും വ്യക്തപരിമായാണ് ഈ പൂജകൾ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
أحدث أقدم