കോട്ടയം ചിങ്ങവനത്ത് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും സ്കൂട്ടറിൽ സൂക്ഷിച്ച പണം മോഷ്ടിച്ച ആൾ അറസ്റ്റിൽ... പിടിയിലായത് ....


ആലപ്പുഴ ചാരുംമൂട്, കോമല്ലൂര്‍, കരിമുളക്കല്‍ കിഴക്കേതില്‍ വീട്ടിൽ നെടിയത്ത് സജി മാത്യു വിനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ചിങ്ങവനം
പാക്കിൽ സെന്റ് തോമസ് യാക്കോബായ സിറിയൻ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്ക്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് ഏരിയയിൽ ബാഗിനുള്ളിൽ വച്ച് പൂട്ടി സൂക്ഷിച്ചിരുന്ന 30,000/- രൂപ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേന് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മേൽനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും
أحدث أقدم