യുകെയിലെ സമർസെറ്റ് ടോണ്ടനിൽവെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി



ലണ്ടൻ യുകെയിലെ സമർസെറ്റ് ടോണ്ടനിൽവെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) ആണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ ഇയാൾ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്‌റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താൻ ജഡ്‌ജി സ്റ്റീഫൻ ക്ലൈമി ഉത്തരവിട്ടു.
 അപരിചിത യുവതിയെ തെരുവിൽ വെച്ച് കണ്ട മനോജ്  സമീപിക്കുകയായിരുന്നു. മുപ്പതു വയസ്സുള്ള യുവതിക്ക് ഇയാൾ കടയിൽനിന്ന് ബിയർ വാങ്ങി നൽകി. താൻ പീഡിപ്പിക്കാൻ പോകുകയാണെന്ന് സ്ത്രീയോട് പറഞ്ഞ ശേഷമാണ് മനോജ് കൃത്യം നടത്തിയത്. "ദയവായി തന്നെ ഉപദ്രവിക്കരുത്' എന്ന് ആവർത്തിച്ച് യുവതി യാചിക്കുന്നത് അടുത്തുള്ള സുരക്ഷാ ക്യാമറകളിൽ പതിഞ്ഞു.

തുടക്കത്തിൽ കുറ്റം നിഷേധിച്ച മനോജിനെതിരെ ശക്‌തമായ തെളിവുകളാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഹാജരാക്കിയത്. ഇതേ തുടർന്നാണ് മനോജ് കുറ്റം സമ്മതിച്ചത് 




أحدث أقدم