കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി അപകടം


തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി അപകടം. ബസിലെ യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ല. മംഗലപുരത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിലേക്കാണ് ക്രെയിൻ ഇടിച്ച് കയറിയത്. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ബസ് ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പോത്തൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ ക്രെയിൻ ഇടിക്കുകയായിരുന്നു. ക്രെയിൻ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗത തടസം ഉണ്ടായി

أحدث أقدم