ബോംബെന്ന് കരുതി ആർഎസ്എസ് പ്രതിഷേധവും കൊലവിളി മുദ്രാവാക്യവും.. പരിശോധനയിൽ കണ്ടെത്തിയത്

പാനൂരിൽ ബോംബ് കണ്ടെത്തിയെന്ന വാർത്തയെത്തുടർന്ന് എസ്ഡിപിഐയ്ക്കെതിരെ ഭീഷണിയുമായി ആർഎസ്എസ് നടത്തിയ പ്രകടനം വിവാദമാകുന്നു. കണ്ടെടുത്തത് മാരകമായ സ്ഫോടകവസ്തുക്കളല്ലെന്നും ഐസ്‌ക്രീം ഡപ്പികളിൽ നിറച്ച പാറപ്പൊടിയാണെന്നും പോലീസ് സ്ഥിരീകരിച്ചതോടെയാണ് നാടകീയ നീക്കങ്ങൾ പുറത്തുവന്നത്. എന്നാൽ, ഇതിനിടെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തിങ്കളാഴ്ച മൊകേരി തങ്ങൾപീടികയിലെ സ്‌കൂൾ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ഐസ്‌ക്രീം ബോംബിന് സമാനമായ എട്ട് പാത്രങ്ങളും ഒരു വടിവാളും കണ്ടെത്തിയത്. ബോംബ് നിർമ്മാണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ആരോപിച്ച് ആർഎസ്എസ്-ബിജെപി പ്രവർത്തകർ ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി. പഴയ കൊലപാതക കേസുകളെ പരാമർശിച്ചുകൊണ്ടും ഭീഷണി മുഴക്കിക്കൊണ്ടുമുള്ള മുദ്രാവാക്യങ്ങളാണ് പ്രകടനത്തിലുടനീളം ഉയർന്നത്. വൈകുന്നേരം ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് പാത്രങ്ങൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾക്ക് പകരം പാറപ്പൊടിയാണെന്ന് വ്യക്തമായത്. ആരെങ്കിലും കബളിപ്പിക്കാൻ വേണ്ടി ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

أحدث أقدم