ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമുണ്ട്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ സഹോദരൻ


തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും,  മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം രംഗത്ത്. ഉണ്ണിക്കൃഷ്ണന്‍റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും , അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാര്‍ത്ഥതയുമാണ് ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സഹോദരന് ബി എം ചന്തു പറയുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ മുംബൈയില്‍ നിന്ന് കസറ്റഡയിലെടുത്ത ഉണ്ണിക്കൃഷ്ണനെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. 

ബുധനാഴ്ച്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ് എൽ സജിതയെയും,  മകൾ ഗ്രീമ എസ് രാജിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്.  മരണത്തിന് കാരണം  മകളുടെ ഭർത്താവായ ബി എം. ഉണ്ണികൃഷ്‌ണനാണെന്ന് പറയുന്ന  വാട്സ് ആപ് സന്ദേശം പുറത്തുവന്നിരുന്നു. ഉണ്ണിക്കൃഷ്ണന്‍റെ നിരന്തര മാനസീക പീഡനമാണ് ഇരുവരുടെയും മരണത്തിന് പ്രധാന കാരണം എന്നായിരുന്നു  ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം പാടെ നിഷേധിക്കുകയാണ് ഉണ്ണിക്കൃഷ്ണന്‍റെ കുടുംബം. ഉണ്ണിക്കൃഷ്ണനും,  ഗ്രീമക്കും  ഒരു സ്വകാര്യതയും സജിത നല്‍കിയിരുന്നില്ലെന്നും സജിതയുടെ നിയന്ത്രണത്തിലാണ്  ഗ്രീമ ജീവിച്ചിരുന്നതെന്നും ചന്തു  പറയുന്നു.

 കല്യാണത്തിന് പിന്നാലെ തന്നെ  ഈ സ്വാര്‍ത്ഥ പ്രകടമായിരുന്നു. ഹണിമൂണ്‍ ട്രിപ്പിനിടെ പോലും നിരന്തരം ഫോണ്‍  ചെയ്ത് ശല്യപ്പെടുത്തി. ഗ്രീമയെ അയര്‍ലന്‍റിലേക്ക് പോകാന്‍  സമ്മതിച്ചില്ല. ബന്ധുവിന്‍റെ മരണ വീട്ടില്‍ വെച്ച് ഗ്രീമയെയും അമ്മയേയും ഉണ്ണിക്കൃഷ്ണന്‍ അപമാനിച്ചിട്ടില്ലെന്നും  ചന്തു പറയുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ മുംബൈയില്‍ നിന്ന് കസറ്റഡയിലെടുത്ത ഉണ്ണിക്കൃഷ്ണനെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

أحدث أقدم