വടകര ചോമ്പാലിൽ ദേശീയപാത നിർമാണത്തിനിടെ സംരക്ഷണ ഭിത്തിയിൽ വിള്ളൽ


വടകര ചോമ്പാലയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍. ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപത്താണ് സംരക്ഷണഭിത്തി പിളര്‍ന്നത്. ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണ് നിറച്ച് റോഡ് ഉയരത്തിലാക്കുന്ന പ്രവൃത്തിയാണ് ഇവിടെ പുരോഗമിക്കുന്നത്. ഇതിന് പ്രശ്നം കാണാതെ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി തുടരരുതെന്നും ദേശീയപാത അതോറിറ്റി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ചും അശാസ്ത്രീയത ചൂണ്ടിക്കാട്ടിയും നിരവധി പരാതികള്‍ ഉയര്‍ന്ന അഴിയൂര്‍,  വെങ്ങളം റീച്ചിലാണ് മറ്റൊരു അപാകതകൂടി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

Previous Post Next Post