കോട്ടയം ജില്ലാതല കേരളോത്സവത്തിന് തുടക്കമായി: എം.ടി. സെമിനാരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.



കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ സ്പോർട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി.

എം.ടി. സെമിനാരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അജിത് മുതിരമല, പി.കെ. വൈശാഖ്, അംഗങ്ങളായ ശ്രീലേഖ ആർ. എളൂക്കുന്നേല്‍, അഭിലാഷ് ചന്ദ്രൻ, ആൻ മരിയ ജോർജ്, വിജയമ്മ ബാബു, എം.കെ.രാജേഷ്, സിനി മാത്യു, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ വി.വി മാത്യു, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാലാ, ജില്ലാ യൂത്ത് കോഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.ജില്ലയില്‍ ഏഴ് വേദികളിലായി നടക്കുന്ന കലാ-കായിക മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും. ഫെബ്രുവരി നാലിന് (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
أحدث أقدم