പെൺസുഹൃത്ത് ആത്മഹത്യ ചെയ്തു.. യുവതിയുടെ മൃതദേഹം കണ്ടു വന്ന പൊലീസുകാരൻ തൂങ്ങിമരിച്ചു


സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോവളം വെള്ളാർ സ്വദേശി അഖിലിനെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയുടെ ഫാനിൽ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടര വർഷം മുൻപ് പൊലീസിൽ പ്രവേശിച്ച അഖിൽ തിരുവനന്തപുരം എആർ ക്യാമ്പിലായിരുന്നു. ഇതിനിടയിൽ വയനാട്ടിൽ നിന്ന് പഠനത്തിനായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്ന യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു. യുവതി സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ മരണ വിവരമറിഞ്ഞ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോയി യുവതിയുടെ മൃതദേഹം കണ്ട ശേഷം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ അഖിൽ വീട്ടിൽ തിരിച്ചെത്തിയിരുന്നു

Previous Post Next Post