കുടുംബകലഹം പതിവ്.. ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്നു… പിന്നാലെ…


കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു. ഹൈദരാബാദിലെ മീർപേട്ടിലെ ഹസ്തിനപുരത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. യശ്വന്ത് റെഡ്ഡിയുടെ ഭാര്യ സുഷ്മിതയും (27) മകൻ യശവർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്. സുഷ്മിത ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് തന്റെ 10 പത്തുമാസം പ്രായമുള്ള മകന് വിഷം നൽകിയാതായി പൊലീസ് പറയുന്നു.

ഇരുവരും മരിച്ച് കിടക്കുന്ന കാഴ്‌ച കണ്ട് സുഷമയുടെ അമ്മ ലളിതയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് വിവരം. ചാർട്ടേർഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയും സുഷമയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദമ്പതികൾ തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുഷമ സ്വന്തം വീട്ടിലെത്തിയത്. എത്തിയ ഉടൻതന്നെ അവർ കുഞ്ഞുമായി മുറിയിലേക്ക് പോയി വാതിലടച്ചു. കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്‌തു. ഇവർ ഉറങ്ങുകയാണെന്നാണ് ലളിത കരുതിയിരുന്നത്.

രാത്രി യശ്വന്ത് റെഡ്ഡി ജോലി കഴിഞ്ഞെത്തിയപ്പോൾ കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയും മകനും മരിച്ച് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. മകളും ചെറുമകനും മരിച്ചുകിടക്കുന്ന കാഴ്‌‌ച സഹിക്കാൻ കഴിയാതെ ലളിത ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുടുംബ തർക്കങ്ങളാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവങ്ങളുടെ ക്രമവും കൃത്യമായ കാരണവും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. കുടുംബക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

أحدث أقدم