ശിവസേന ഭരിക്കാൻ ദൈവം അനുഗ്രഹിക്കുമോ അതോ ബിജെപി അനുവദിക്കുമോ?





മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ കരുനീക്കങ്ങൾ. മുംബൈ കോർപ്പറേഷനിൽ മേയർ ആരാകും എന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കവെ, സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറിമറിഞ്ഞേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിജെപി നയിച്ച മഹായുതി സഖ്യത്തിനെതിരെ മത്സരിച്ച ഉദ്ധവ് താക്കറയുമായി ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ശിവസേന ഷിൻഡെ വിഭാഗം മുംബൈ കോർപ്പറേഷൻ മേയർ സ്ഥാനത്തിനായി വിലപേശുന്നതിനിടെയാണ് ബിജെപിയുടെ നിർണ്ണായക നീക്കം.
Previous Post Next Post