
കോഴിക്കോട് മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുളള വീഡിയോ പങ്കുവെച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കുറ്റിശ്ശേരി സ്വദേശി നിജിനെതിരെയാണ് ബാലുശ്ശേരി പൊലീസ് നേരത്തെ കേസെടുത്തത്.
സിപിഐഎം തൃക്കുറ്റിശേരി ബ്രാഞ്ച് സെക്രട്ടറി ഇപി.വിജീഷ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും അമ്പലത്തില്‍ തൊഴുതുനില്‍ക്കുന്ന എഐ വിഡിയോ പങ്കുവെച്ചതായാണ് പരാതി. തനിക്ക് കിട്ടിയ വീഡിയോ ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് നിജിന്‍ പൊലീസിനോട് പറഞ്ഞു.