
ബിജെപിയിൽ അംഗത്വം സ്വീകരിച്ച് ദേവികുളം സിപിഎം മുൻ എംഎൽഎയും എസ് രാജേന്ദ്രൻ. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് രാജേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. നീലംപേരൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപി യിൽ ചേർന്നു. താൻ പ്രമുഖൻ അല്ലെന്നും സിപിഎമ്മിനെ ഒരു കാലത്തും ചതിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു. പലതും സഹിച്ചിട്ടുണ്ട്. പലപ്പോഴും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയിൽ സർക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും അതിനാൽ ബിജെപിയിൽ ചേരുന്നുവെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.