രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ…സംഭവം….


        

കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ. കൂത്തുപറമ്പ് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് കോട്ടയം പൊയിൽ സ്വദേശി സി എച്ച് അഷ്കറാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നെത്തിയ പ്രതിയുടെ പക്കൽ നിന്നും 12 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു. അഞ്ചരക്കണ്ടിയിൽ വച്ച് 32 ഗ്രാം എംഡിഎംഎയുമായി 2 ഇതര സംസ്ഥാനക്കാർ എക്സൈസിന്റെ പിടിയിലായി. പിണറായി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അസാം സ്വദേശികളായ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവർ പിടിയിലായത്.
Previous Post Next Post